ജയവും തോൽവിയും തിരഞ്ഞെടുപ്പിൽ സാധാരണമാണെന്നും കയറ്റമുണ്ടെങ്കിൽ ഇറക്കമുണ്ടെന്നും മുഖ്യമന്ത്രി ഇ.കെ.ആന്റണി. ജീവിതത്തെ ഈ രീതിയിൽ തത്വചിന്താപരമായി കാണണമെന്നും ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റിയുളള ആദ്യപ്രതികരണം ക്ലിഫ്‌ഹൗസിൽ വച്ച് നടത്തുകയായിരുന്നു ആന്റണി. ഇത് ജനങ്ങൾ നല്‌കിയ ഷോക് ട്രീറ്റുമെന്റായിരുന്നുവെന്നും ആന്റണി കൂട്ടിച്ചേർത്തു.
മറുപുറംഃ- സകലതും മിഥ്യയാണ്…..തമ്മിൽ തല്ലിയതും മിഥ്യ….പിന്നെ ഒന്നിച്ചു ചിരിച്ചതും മിഥ്യ….ഒടുവിൽ തലകുത്തി വീണതും മിഥ്യ….ഇതെന്താ ആന്റണി ഒരു ആദിശങ്കര ലൈനിൽ? ഇതുപോലുളള ഡയലോഗുകൾ ശ്രീനിവാസൻ സിനിമയിൽ നിന്നും കേൾക്കാറുണ്ട്. കൈയിലിരിപ്പുകൊണ്ട് ആകാശവും ഭൂമിയും ഇല്ലാത്തവൻ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ….അൽപം മാന്യതയുളളത് ഒരു കത്തെഴുതുന്നതിലാണ്…നീട്ടിവലിച്ച് എഴുതുന്ന കത്തല്ല…ഒരു ചെറിയ രാജിക്കത്ത്.
Generated from archived content: news1-may14.html