ഭരത് ജേതാവടക്കം മലയാളത്തിലെ രണ്ടു സിനിമാതാരങ്ങൾ ബി.ജെ.പിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരൻപിളള അറിയിച്ചു. ഭരത് അവാർഡ് നേടിയ ഏതു നടനാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രേംനസീറിന്റെ മകൻ ഷാനവാസും ബി.ജെ.പിയിൽ ചേരാൻ അപേക്ഷ നല്കിയിട്ടുണ്ട്.
മറുപുറംഃ- നന്നായി….ചേംബറും അമ്മയും തമ്മിലുളള സ്നേഹബന്ധം കാരണം സിനിമാപിടുത്തമൊക്കെ അങ്ങ് കെട്ടിക്കൂട്ടി പുരപ്പുറത്ത് വച്ചിരിക്കുകയാണല്ലോ….എന്നാലും ഇന്ത്യ തിളങ്ങുന്നു എന്നതിന്റൊപ്പം വരാൻ പറ്റിയ ഭരത് ജേതാവാരാണപ്പാ? ‘തിളക്കം’ എന്നതിൻ പുറത്താണെങ്കിൽ നല്ല കഷണ്ടിക്കാരനായ ഗോപിയേട്ടനായിരിക്കും. ബി.ജെ.പി കേരളത്തിലും തിളങ്ങുന്നുവെന്ന് പറയാൻ ടിയാൻ തല കാണിച്ചുകൊടുത്താൻ മതിയാകും….ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഇന്നത്തെ പോക്കിൽ ഭാഗ്യമുണ്ടെങ്കിൽ ഷക്കീല ഭരിക്കും കേരളവും നമുക്ക് കാണുവാൻ കഴിയും.
Generated from archived content: news1-mar9.html