മുൻ ലോകസുന്ദരി ബി.ജെ.പിയിൽ

മുൻലോകസുന്ദരിയും സിനിമാതാരവുമായ യുക്താമുഖി ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത്‌ ജനറൽ സെക്രട്ടറി പ്രമോദ്‌ മഹാജന്റെ ആശീർവാദത്തോടെയാണ്‌ യുക്താമുഖി ബി.ജെ.പിയിൽ ചേർന്നത്‌. 1999-ൽ മിസ്‌ ഇന്ത്യയായതിനുശേഷം തൊട്ടടുത്ത വർഷം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട യുക്താമുഖിക്കായി വൻ പ്രചരണങ്ങൾ നടത്തുമെന്ന്‌ പ്രമോദ്‌ മഹാജൻ പറഞ്ഞു.

മറുപുറംഃ- ഭാരതസംസ്‌കാരത്തിൻ ഭാവശുദ്ധി ഏതായാലും മുൻലോകസുന്ദരിപ്പട്ടം കിട്ടിയ യുക്താമുഖിക്ക്‌ ഉണ്ടെന്ന്‌ സംഘപരിവാരങ്ങൾ സമ്മതിച്ചുവല്ലോ….സന്തോയം…ഇനിയിപ്പോ ഫാഷൻ പരേഡിനു കല്ലെറിയാനും, അൽപ്പവസ്‌ത്രധാരിണികളായ പരസ്യസ്‌ത്രീകളെ പടിയടച്ച്‌ പിണ്ഡംവയ്‌ക്കാനും ഇനി പരിവാരങ്ങൾ തയ്യാറാകുമോ ആവോ….ലോകസുന്ദരിപ്പട്ടത്തിനായി സുന്ദരിമാർ പല ‘പോസി’ലും നില്‌ക്കുന്ന പടങ്ങൾ നമ്മൾ പത്രത്തിലൂടെയും ടി.വിയിലൂടേയും കാണുന്നതാണല്ലോ….ഇനി രാമജന്മഭൂമി ലോകസുന്ദരിപ്പട്ട മത്സരവേദിയാക്കുമോ പരിവാരങ്ങളേ….ജയ്‌ ശ്രീറാം….

Generated from archived content: news1-mar6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here