ഇനി ആരോടും സീറ്റ്‌ ചോദിക്കില്ലഃ കരുണാകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇനി ആരോടും സീറ്റ്‌ ചോദിക്കില്ലെന്ന്‌ കെ.കരുണാകരൻ പറഞ്ഞു. രാജ്യസഭയിലേക്ക്‌ മത്സരിക്കാൻ ആരും തന്നോട്‌ ആവശ്യപ്പ്ട്ടില്ല. മധുരം കഴിക്കുവാൻ പാടില്ലാത്തയാൾക്ക്‌ ജിലേബി തരുന്നതുപോലെയായിരിക്കും രാജ്യസഭാ സീറ്റിൽ തന്നോട്‌ മത്സരിക്കാൻ ആവശ്യപ്പെട്ടാലുണ്ടാകുന്ന അവസ്ഥ. സീറ്റു ചർച്ചയിൽ തനിക്ക്‌ പങ്കൊന്നുമില്ല. പൊന്നുരുക്കുന്നിടത്തു പൂച്ചയ്‌ക്കെന്തു കാര്യമെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ- “പാണ്ടൻനായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല.” എന്നാലും ഇതുമൊരു അഭ്യാസമല്ലേ….പണ്ടൊരു സീറ്റു ചർച്ചയ്‌ക്കിടയിൽ ‘ഒന്നിനു’ പോയതുപോലെ ഇത്തവണ മകളും മകനും ഭൂകമ്പപ്രതിരോധ സൗധങ്ങൾപോലെ നീണ്ടുനിവർന്നു നില്‌ക്കുമ്പോൾ ലീഡറ്‌ ‘രണ്ടിനു’ തന്നെ പോകേണ്ടിവരും.

“ഈ അച്ഛൻലീഡറ്‌ കോൺഗ്രസിൽ എത്ര കുളം കുത്തിയതാ…ആ കുളത്തീന്ന്‌ എത്ര സീറ്റ്‌ വാരിയതാ…”

Generated from archived content: news1-mar5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here