1. ഷീലയുടെ അഭിനയം കൃത്രിമം ഃ ജൂറി ചെയർമാൻ ഹരിഹരൻ
2. ഹരിഹരൻ അഭിനയപഠനത്തിന് സ്‌കൂൾ തുടങ്ങുകയാണെങ്കിൽ ആദ്യ വിദ്യാർത്ഥിയായി ഞാൻ ചേരാം ഃ നടി ഷീല
3. ഹരിഹരൻ ഗുരുതുല്ല്യൻ, ഗുരുവിനെതിരെ ഒന്നും പറയില്ല ഃ സത്യൻ അന്തിക്കാട്
4. സി.ഐ.ഡി മൂസ മോശം ചിത്രമെന്ന് പറയാനാവില്ല ഃ ജൂറി.
5. മലയാള സിനിമയുടെ നിലവാരം കുറവാണെന്ന ജൂറി ചെയർമാന്റെ പരാമർശം നിർഭാഗ്യകരംഃ ആര്യാടൻ ഷൗക്കത്ത് (മികച്ച കഥാകൃത്ത്).
6. പ്രതീക്ഷിച്ചപ്പോൾ കിട്ടിയില്ല ഃ സിബി മലയിൽ
മറുപുറംഃ- ‘അമ്മ’, ചേംബർ, മാക്‌ട തമ്മിൽ തല്ല് ഒരുവശത്ത്….ഫിലിം അവാർഡ് വിവാദം മറ്റൊരുവശത്ത്…ഡാൻസർ തമ്പിവക നിരാഹാരം നടുമുറ്റത്ത്. സംഗതി എല്ലാം ഒരു കോൺഗ്രസ് ലൈനാണല്ലോ ചങ്ങാതിമാരേ….കോൺഗ്രസിനു തിരഞ്ഞെടുപ്പെന്നപോലെ സിനിമാക്കാർക്ക് ഒന്നിച്ചു ചേരാൻ ലോകമഹായുദ്ധം തന്നെ വേണ്ടിവരുമോ….പിച്ചക്കണക്ക് പറഞ്ഞ് മലയാളികളെ നാറ്റിക്കല്ലേ….
Generated from archived content: news1-mar4.html