കേരളം പ്രത്യയശാസ്‌ത്രങ്ങളുടെ തടവറയിൽഃ എൽ.കെ.അദ്വാനി

കേരളം രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളുടെ തടവിലാണെന്ന്‌ ഉപപ്രധാനമന്ത്രി എൽ.കെ.അദ്വാനി ആരോപിച്ചു. ഈ നിഷേധാത്മക രാഷ്‌ട്രീയ സംസ്‌കാരമാണ്‌ സംസ്ഥാനത്തിന്‌ വികസനം നിഷേധിക്കുന്നത്‌. ഇതിനെയാണ്‌ ബി.ജെ.പി ചോദ്യം ചെയ്യുന്നത്‌. ഇന്ത്യയാകമാനം മാറ്റത്തിന്റെ കാറ്റടിക്കുമ്പോൾ കേരളത്തിന്‌ മാറിനില്‌ക്കാനാവില്ല. ഭാരത്‌ ഉദയ്‌ യാത്രയ്‌ക്കിടയിൽ കോട്ടയത്ത്‌ വച്ച്‌ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്വാനി.

മറുപുറംഃ- കേരളീയർ മണ്ടന്മാരായ വെറും ബുദ്ധിജീവികൾ….പിന്നെ ഈ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര തടവറ കാരണം സാക്ഷരതയും വിദ്യാഭ്യാസവും ഇത്തിരി കൂടിപ്പോയി….പിന്നെ ന്യൂനപക്ഷങ്ങളെ ചുട്ടുകൊല്ലലും വറുത്ത്‌ തിന്നലും ഇവിടെയില്ല. ഗുജറാത്തുമില്ല ശവപ്പെട്ടി കുംഭകോണവുമില്ല. തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും ഒട്ടൊക്കെ കുറഞ്ഞിട്ടുമുണ്ട്‌…സാരമില്ല നമുക്ക്‌ മാറ്റം വരുത്താം…പിന്നെ ഒരു മാറാട്‌ മാത്രം ആശ്വാസം. അദ്വാൻജിയും കൂട്ടരും ഒത്തുപിടിച്ചാൽ ഈ പ്രത്യയശാസ്‌ത്ര തടവറയിൽനിന്നും കേരളീയർക്ക്‌ രക്ഷപ്പെടാം…ഏതാണ്ട്‌ ഒരു വടക്കേ ഇന്ത്യൻ സ്‌റ്റൈലിലാകട്ടെ ജീവിതം..

Generated from archived content: news1-mar12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here