സിനിമാപ്രതിസന്ധി പ്രശ്‌നത്തിൽ മോഹൻലാലും താരസംഘടനയായ ‘അമ്മ’യും കപടനാടകം കളിച്ചുവെന്ന് മാക്‌ട കുറ്റപ്പെടുത്തി. മോഹൻലാൽതന്നെ മുന്നോട്ടുവച്ച ഒത്തുതീർപ്പു ഫോർമുല അംഗീകരിച്ചശേഷം പിന്നീട് ‘അമ്മ’ നിലപാട് മാറ്റുകയായിരുന്നു. ഒത്തുതീർപ്പു ഫോർമുലയിൽ നിന്നും വിരുദ്ധമായാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പ്രസ്താവന. ഇത് മോഹൻലാലുമായി ആലോചിച്ചതാണെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു. ലാൽ ഇത്തരമൊരു കപടനാടകം കളിച്ചതിന്റെ കാരണം തങ്ങൾക്കറിയില്ലെന്നും മാക്‌ട ഭാരവാഹികളായ കെ.ജി.ജോർജ്, സിബി മലയിൽ, ജോഷി, വിനയൻ എന്നിവർ പറഞ്ഞു.
മറുപുറംഃ- കലത്തിലുമില്ല അരി ചാക്കിലുമില്ല….പടങ്ങളായ പടങ്ങളൊക്കെ നെന്മാറ വെടിക്കെട്ടുപോലെയാണ് പൊട്ടുന്നത് അതും ഏഴുനിലയിൽ. പിന്നെ കഞ്ഞി കുടിച്ചുപോകുന്നത് ചില തരികിട നാടകവും മറ്റുമായാണ്…കഥയാട്ടത്തിന് നല്ല മാർക്കറ്റുണ്ട്….കർണ്ണഭാരം വലിയ ഭാരമില്ലാതെ പോയി…പിന്നെ ഈ ചാനലുകാരുടെ സൈക്കിൾ യജ്ഞമൊക്കെയായി ചില്ലറ വല്ലതും തടയും….ജീവിതം തന്നെ ഒരു നാടകമല്ലേ ചങ്ങാതികളേ…അല്പം കപടം കൂടിയായാൽ സംഗതി കുശാലാകും…
എല്ലാവരും കൂടിയിരുന്ന് രണ്ടു ഫുളള് പൊട്ടിച്ചടിച്ചാൽ തീരാവുന്ന പ്രശ്‌നമെയുളളൂ എന്ന് നാട്ടുകാർക്കറിയാം….അല്ലാതെ തന്നെ ഒരുപാട് തലവേദനകൾ ഞങ്ങൾക്കുണ്ടേ…ഇന്നച്ചന് രാഷ്‌ട്രീയവും തട്ടുകടയുമായി ജീവിക്കാം….ലാലേട്ടനാണെങ്കിൽ ഇപ്പോ അച്ചാറ് കച്ചവടവും മറ്റു പരിപാടികളുമായി നടക്കാം…പിന്നെ മാക്‌ടയിലെയും ചേംബറിലെയും വമ്പന്മാർ അത്യാവശ്യം ബാങ്കു ബാലൻസും സുഖജീവിതവും നേരത്തെ നേടിയവരാ…പാവം ലൈറ്റ്‌ബോയ്‌സിനും സൈറ്റിൽ ചായകൊടുക്കുന്നവനും പരലോകം സ്വപ്നം കണ്ടാൽ മതിയെന്ന ലൈനിലാ ഇവർ….
Generated from archived content: news1-mar1.html
Click this button or press Ctrl+G to toggle between Malayalam and English