ഇന്ദിരാഗാന്ധിയുടെ പേരിൽ പുതിയ കോൺഗ്രസ്‌ ഃ കരുണാകരൻ

ഫെബ്രുവരി ആദ്യവാരത്തിൽതന്നെ ഇന്ദിരാഗാന്ധിയുടെ പേരിൽ പുതിയ കോൺഗ്രസ്‌ നിലവിൽ വരുമെന്ന്‌ കരുണാകരൻ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത്‌ ടാഗോർ ഹാളിൽ സംഘടിപ്പിച്ച ‘ഐ’ ഗ്രൂപ്പ്‌ നേതാക്കളുടെ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കരുണാകരൻ. വരുന്ന പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ കരുണാകരവിരുദ്ധരായ ആരെയും വിജയിപ്പിക്കില്ലെന്ന്‌ പ്രതിജ്ഞയെടുക്കാനും അണികളോട്‌ ആഹ്വാനം ചെയ്‌തു. യോജിക്കാൻ കഴിയുന്നവരുമായി കൂട്ടുകെട്ടുണ്ടാക്കുമെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ- തന്റെ ആയുസ്സ്‌ എൺപത്‌ കഴിഞ്ഞ്‌ എത്രയെന്ന്‌ ജാതകത്തിലെഴുതിയിട്ടില്ലെന്നും ലീഡറ്‌ പറഞ്ഞല്ലോ. തനിക്കുശേഷം പ്രളയം എന്ന ലൈനിലാ കാരണവർ. ഉണ്ണിത്താനും, ശങ്കരനും, കടവൂരും ഇപ്പോഴും പിളേളരാ…ജീവിതം ഇനിയും ബാക്കി….മകൻ മുരളീധരന്‌ ഇക്കാര്യം നന്നായറിയാവുന്നതിനാലാകണം അരിയെത്തിയപ്പോൾ അങ്ങേ വീട്ടിലേയ്‌ക്ക്‌ ഓടിയത്‌. അണയാൻ പോകുന്ന വിളക്ക്‌ ആളിക്കത്തുമെന്ന്‌ പണ്ട്‌ ശോഭനാജോർജ്ജ്‌ പറഞ്ഞതായി ഒരോർമ്മ….ഈശ്വരാ രക്ഷതു…മകനെങ്കിലും രക്ഷപ്പെടുമല്ലോ..

Generated from archived content: news1-jan29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here