ഇടക്കാല ബജറ്റ്‌ കേരളത്തെ അവഗണിച്ചുഃ ആന്റണി

കേന്ദ്ര സർക്കാരിന്റെ ഇടക്കാലബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തെ തീർത്തും അവഗണിച്ചെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിന്‌ ശക്തമായ പ്രതിഷേധമുണ്ടെന്നും ആന്റണി പറഞ്ഞു.

മറുപുറംഃ- സാരമില്ല മുഖ്യമന്ത്രി, നമുക്ക്‌ കേരളത്തിന്റെ അംബാസിഡർ ഒ.രാജഗോപാലേട്ടനോട്‌ പരാതി പറയാം. അദ്ദേഹത്തിന്റെ ചില മന്ത്രതന്ത്രയന്ത്ര ക്രിയകൾകൊണ്ട്‌ വല്ല ചില്ലറയും തടയാതിരിക്കില്ല…കേരളത്തിനുവേണ്ടി തേനും പാലും ഒഴുക്കുന്നയാളാണ്‌ രാജേട്ടൻ എന്നുവരെ പറഞ്ഞില്ലേ. പറഞ്ഞവാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ പറ്റില്ലല്ലോ…ആളാകാൻ കിട്ടുന്ന വേദിയിൽവച്ച്‌ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുമ്പോൾ ഓർക്കണം ഇതൊക്കെ…

Generated from archived content: news1-feb4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here