ഇന്ത്യയിലെ മുസ്ലീമുകൾ ബി.ജെ.പിയോടുളള ഭീതി വെടിഞ്ഞ് പാർട്ടിക്ക് വോട്ടുചെയ്യാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി വാജ്പേയ് അഭ്യർത്ഥിച്ചു. വികസനത്തിന്റെയും സമാധാനത്തിന്റെയും മാർഗ്ഗത്തിലൂടെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ന്യൂനപക്ഷ മാനസികാവസ്ഥ ഉപേക്ഷിച്ച് മുസ്ലീമുകൾ മുഖ്യധാരയിലേക്ക് വരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മറുപുറംഃ- ബാബറി മസ്ജിദ് പൊളിച്ച് ബി.ജെ.പി ഉശിരനൊരു അടിത്തറ പണിതു. മുംബെ കലാപത്താൽ കിട്ടിയ ലാഭം എണ്ണിയാലൊടുങ്ങില്ല. ബിൽക്കീസ് ബാനു ഇപ്പോഴും ചത്തിട്ടില്ല. കാർഗിൽ യുദ്ധത്തിന്റെ പേരിൽ ഒരു വോട്ടു പിടിക്കൽ. വെടിനിർത്തലിന്റെ പേരിൽ മറ്റൊന്ന്. ദേ…ഇപ്പോൾ ക്രിക്കറ്റിന്റെ പേരിൽ പുതിയതൊന്ന്. പിന്നെ നാടുമുഴുവൻ പളളിപൊളിക്കാൻ നടക്കുന്ന ചില വീരവീരന്മാരുമായി കൂട്ടുകെട്ട്…രഥയാത്ര….വാൾപ്രയോഗം…ഇല്ല വാജ്പേയ്ജീ…ഒരു പേടിയുമില്ല…കളളനെ തന്നെ താക്കോലേൽപ്പിച്ചാൽ ചിലപ്പോൾ മോഷ്ടിക്കില്ലായിരിക്കും… അധികാരത്തിനു പുറത്തു നിൽക്കുമ്പോഴല്ലേ പലരുടേയും സംഹാരനൃത്തം കാണുവാനൊക്കൂ….
Generated from archived content: news1-feb26.html