സിനിമാപ്രതിസന്ധി പരിഹരിക്കാൻ ഇന്ന് മാക്‌ടയുടെ സാന്നിധ്യത്തിൽ താരസംഘടനയായ ‘അമ്മ’യും ഫിലിംചേംബറും നടത്തുന്ന ചർച്ചയിൽ പരമാവധി വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്ന് ‘അമ്മ’യുടെ പ്രസിഡന്റ് ഇന്നസെന്റ് അറിയിച്ചു. ചേംബർ ഉന്നയിക്കുന്ന കാര്യങ്ങൾ ‘അമ്മ’ ഗൗരവത്തോടെയാണ് കാണുന്നത്. ചിലവു കുറയ്‌ക്കുവാൻ ‘അമ്മ’യുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകും. ഇന്നസെന്റ് അറിയിച്ചു.
ഒരു സ്വകാര്യ ചാനലിനുവേണ്ടി ‘അമ്മ’ താരനിശ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് വിവാദത്തിന് തുടക്കമായത്.
മറുപുറംഃ- ചേംബർ ഒരു പണിമുടക്ക് സംഘടിപ്പിച്ചപ്പോഴെയ്‌ക്കും സിനിമാതാരങ്ങളുടെ ‘ഗ്ലാമർ’ മുഴുവൻ പോയി. ലക്ഷങ്ങൾ വാങ്ങി അഭിനയിച്ച് തെക്കുവടക്ക് നടന്നാൽ മാത്രം പോരല്ലോ, സംഭവം തീയറ്റർ കാണേണ്ടേ? കാശുമുടക്കുന്നവന്റെ വേദന ഇനിയെങ്കിലും ‘അമ്മ’ താരങ്ങൾ മനസ്സിലാക്കണം… കാശെല്ലാം മാനത്തുനിന്നും പൊട്ടിവീഴുന്നതല്ലല്ലോ…നിർമ്മാതാക്കളുടെ കണ്ണുനീരൊപ്പിയിട്ടു മതി സ്വകാര്യചാനലിന്റെ വക താരനിശ….
Generated from archived content: news1-feb25.html