അവാർഡുകളെ തളളിപ്പറയുന്നത് സാംസ്‌കാരികരാഹിത്യമെന്ന് സാംസ്‌കാരികവകുപ്പുമന്ത്രി ജി.കാർത്തികേയൻ. ഓരോ അവാർഡും വ്യത്യസ്തതലത്തിലുളളതാവാമെങ്കിലും ഓരോന്നിനും അതിന്റേതായ ശക്തിയും സൗന്ദര്യവുമുണ്ട്. തിരുവനന്തപുരത്ത് രാജരാജവർമ്മ ഭാഷാപഠനകേന്ദ്രം ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം ബാലചന്ദ്രൻ വടക്കേടത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മറുപുറംഃ- അവാർഡു വാങ്ങാതിരിക്കുന്നതു മാത്രമാണോ വകുപ്പുമന്ത്രീ സാംസ്‌കാരികരാഹിത്യം. എം.ടിയോടുളള സൗന്ദര്യപിണക്കം കാരണം തുഞ്ചൻപറമ്പിൽ കാലുകുത്താതെ നടന്ന വീരധീര കേസരിയല്ലേ ഇപ്പറയുന്ന കാർത്തികേയൻസാർ. ഏതായാലും മുൻപേ പറന്ന മറ്റു സാംസ്‌കാരിക മന്ത്രിപുംഗവന്മാരെ അപേക്ഷിച്ച് കൊളളാവുന്നതും തല്ലിപ്പൊളികളുമായ സകല സാഹിത്യകാരന്മാരോടും സാംസ്‌കാരികപ്രവർത്തകരോടും കാർത്തികേയൻ പുത്തൂരംവീട്ടിലെ ചേകവന്മാരെപ്പോലെ അങ്കം വെട്ടിയിട്ടുണ്ട്. അതിന്റെ ക്ഷീണം കൊണ്ടായിരിക്കാം ഇപ്പോൾ അവാർഡിൽ പിടിച്ചത്…കാശിനാവശ്യമില്ലാത്തവർ അവാർഡുകൾ സ്വീകരിക്കേണ്ട മന്ത്രീ…ഇതെന്ത് കൂത്ത്…
Generated from archived content: news1-feb20.html