മനുഷ്യാവകാശകമ്മീഷൻ അംഗം മനുഷ്യാവകാശ പ്രവർത്തകനാകണമെന്നില്ലഃ സർക്കാർ

മനുഷ്യാവകാശകമ്മീഷൻ അംഗം മനുഷ്യാവകാശപ്രവർത്തകനോ ഈ മേഖലയിൽ പരിജ്ഞാനമുളള ആളോ ആകണമെന്നില്ലെന്ന്‌ സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

മനുഷ്യാവകാശകമ്മീഷൻ അംഗങ്ങളുടെ നിയമനത്തെ തുടർന്നുണ്ടായ ആക്ഷേപങ്ങൾക്ക്‌ ചീഫ്‌ സെക്രട്ടറി എൻ.ചന്ദ്രശേഖരൻ നായരാണ്‌ സത്യവാങ്ങ്‌ മൂലം മറുപടി പറഞ്ഞത്‌.

കമ്മീഷൻ അംഗങ്ങളായ ജസ്‌റ്റിസ്‌ മോഹൻകുമാർ, പ്രൊഫ.എസ്‌.വർഗീസ്‌ എന്നിവരെ നിയമിച്ചതിനെതിരെ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദൻ, ജോമോൻ പുത്തൻപുരയ്‌ക്കൽ എന്നിവരുടെ പ്രത്യേകം സമർപ്പിച്ച ഹർജികൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്‌.

മറുപുറംഃ- ഇനി വന്നുവന്ന്‌ നമുക്ക്‌ വീരപ്പനെവരെ മനുഷ്യാവകാശകമ്മീഷൻ അംഗമാക്കാമല്ലോ…പിന്നെയുമുണ്ട്‌ ആളുകൾ കല്ലുവാതുക്കൽ ഹയറുന്നിസ, മണിച്ചൻ എന്നിവർ ഒരുവഴി. മുത്തങ്ങയിലും കിളളിയിലും മുന്തിയ മനുഷ്യാവകാശ പ്രവർത്തനം നടത്തിയ പോലീസുകാർക്കും ഇക്കാര്യത്തിൽ നല്ല ഡിമാന്റുണ്ടാക്കാം…ഒരു സമാധാനമുണ്ട്‌ മനുഷ്യാവകാശ കമ്മീഷൻ അംഗമായി മനുഷ്യരെതന്നെ നിയമിച്ചത്‌ ഭാഗ്യമായി….സ്തോത്രം….

Generated from archived content: news1-feb17.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here