തിരഞ്ഞെടുപ്പ്‌ – ‘ഗാന്ധി’മാർക്ക്‌ വിലകൂടുന്നു

തിരഞ്ഞെടുപ്പ്‌ അടുത്ത പശ്ചാത്തലത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ‘ഗാന്ധി’മാർക്ക്‌ വിലകയറുന്നു. സോണിയാഗാന്ധിക്കുവേണ്ടി മക്കളായ പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിറങ്ങുമെന്ന്‌ ഉറപ്പായപ്പോൾ മേനകാഗാന്ധിയുടെ മകനായ വരുൺ ഗാന്ധിയെ കളത്തിലിറക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമം. വിദേശത്ത്‌ ജനിച്ച സോണിയാഗാന്ധിക്കെതിരെ ഇന്ത്യൻ മണ്ണിൽ ജനിച്ച മേനകാഗാന്ധിയെ ഉയർത്തിക്കാട്ടാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്‌.

മറുപുറംഃ- ഒറിജിനൽ ഗാന്ധി നമുക്ക്‌ സ്വാതന്ത്ര്യം നേടി തന്നെങ്കിൽ ഈ ഡ്യൂപ്പുകൾ ജനങ്ങളുടെ മനസ്സമാധാനമാണ്‌ തകർക്കുന്നത്‌. ആ കൊച്ചുപിളേളരെയെങ്കിലും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്ക്‌. ഗാന്ധിയെ വെടിവെച്ചിട്ട ആളുകൾക്കുവരെ ‘ഗാന്ധി’യെന്ന ബ്രാന്റ്‌ നെയിം വേണമെന്ന്‌ പറയുന്നത്‌ കഷ്‌ടമാണേ. പേരിന്റെ പേറ്റന്റ്‌ തിരിച്ചെടുക്കാൻ അദ്ദേഹം സ്വർഗ്ഗത്തിൽനിന്നും വന്നിരുന്നെങ്കിൽ…

Generated from archived content: news1-feb12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here