സിനിമാനടി കാവേരിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ നടി പ്രിയങ്കയെ പോലീസ് അറസ്‌റ്റു ചെയ്‌തു.
ക്രൈം വാരികയിൽ കാവേരിയെക്കുറിച്ച് ഒരു ബോയ്‌ഫ്രണ്ടുമായി ബന്ധപ്പെട്ട വാർത്ത വരുമെന്നും അഞ്ചുലക്ഷം രൂപ തന്നാൽ വാർത്ത ഒഴിവാക്കാമെന്നും പറഞ്ഞാണ് പ്രിയങ്ക തട്ടിപ്പിന് ശ്രമിച്ചത്. എന്നാൽ ക്രൈം വാരികയ്‌ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് മാസികയുടെ വക്താക്കൾ കാവേരിയെ അറിയിച്ചിരുന്നു. തുടർന്ന് പണം വാങ്ങാനെത്തിയ പ്രിയങ്കയെ ആലപ്പുഴയിൽവച്ച് പോലീസ് അറസ്‌റ്റു ചെയ്യുകയായിരുന്നു.
മറുപുറംഃ- ഒരു ഗതിയുമില്ലാഞ്ഞിട്ടാണു സാറെ…പുതുതായി പടമൊന്നുമില്ല, ഉളളതാകട്ടെ എട്ടുനിലയിൽ പൊട്ടുന്നു. അതിനിടയിൽ ‘അമ്മ’യും അച്ഛനായ ഫിലിം ചേംബറും തമ്മിൽതല്ല്. സിനിമാനടിയെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. അടുപ്പിൽ തീപുകയേണ്ടെ? കാവേരിയാണെങ്കിൽ തമിഴിലും തെലുങ്കിലും നല്ല കലക്കുകലക്കുന്നുണ്ട്….ദേ…കണ്ടില്ലേ. സുരേഷുഗോപിച്ചേട്ടൻ രാഷ്‌ട്രീയത്തിലേയ്‌ക്ക് ചാടാൻ നോക്കുന്നു…ഷിറ്റ്. മോഹൻലാലേട്ടൻ വിദേശത്ത് സ്ഥിരമായി താമസിക്കാൻ പോകുന്നു…പോയ്‌ക്കോ മോനേ ദിനേശാ. അല്ലറചില്ലറ നടീനടന്മാര് താരനിശയെന്ന സൈക്കിൾ യജ്ഞം നടത്തി അരിമേടിക്കുന്നു…വേറെ ഗതിയില്ലാഞ്ഞിട്ടാ സാറന്മാരേ…ജാമ്യം വേഗം തരണേ….
Generated from archived content: news1-feb11.html