ഫിലിം ചേംബറും അമ്മയും തമ്മിലുളള പ്രശ്‌നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ താൻ തയ്യാറാണെന്ന് ജസ്‌റ്റിസ് വി.ആർ.കൃഷ്ണയ്യർ പത്രക്കുറിപ്പിൽ പറഞ്ഞു. ഒരു വലിയ വിഭാഗത്തിന്റെ ജീവിതപ്രശ്‌നമാണ് സിനിമയെന്നും ഈ പ്രതിസന്ധി സാധാരണക്കാരെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുപുറംഃ- ബലേ ഭേഷ്….ഒടുവിൽ ജസ്‌റ്റിസിന്റെ സാമൂഹിക പ്രവർത്തനം ഇതുവരെയായി. പ്രായമായാൽ കരുണാകരൻ വരെ പിച്ചും പേയും പറയുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ കൃഷ്ണയ്യരിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല…. മൂക്ക് മുട്ടെ ചിക്കൻ ബിരിയാണി തിന്ന്, പിന്നെ പല്ല് കുത്താൻ കോല് കിട്ടിയില്ല എന്ന് പറഞ്ഞ് തല്ല് പിടിക്കുന്നത് പോലെയാ സാറെ ഈ സിനിമാക്കാര്….നമുക്ക് കൊക്കകോള, മണൽവാരൽ, പുഴ നശീകരണം തുടങ്ങിയ പ്രശ്‌നങ്ങളിൽ ഒതുങ്ങിയാൽ പോരെ….വെറുതെയെന്തിന് ആവശ്യമില്ലാത്തിടത്ത് പിടിച്ച് നാറുന്നത്.
Generated from archived content: news1-april29.html