വി.എസിന്റെ പ്രസ്താവന അവസരവാദപരവും അധാർമ്മികവുംഃ എ.സി. ജോസ്‌

കോൺഗ്രസിൽനിന്നും പിരിഞ്ഞുപോകുന്നവരെ സ്വീകരിക്കുമെന്ന പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്താവന അവസരവാദപരവും അധാർമ്മികവുമാണെന്ന്‌ കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ എ.സി.ജോസ്‌ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എം അഖിലേന്ത്യാ തീരുമാനം എടുത്തിട്ടുണ്ടോ എന്ന്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപുറംഃ ഇത്‌ കുരുക്ഷേത്രം പോലെയാ ജോസേ, ധർമ്മയുദ്ധമെന്ന പേരു മാത്രമെയുളളൂ….പരിപാടിയെല്ലാം അധർമ്മസിദ്ധാന്തത്തിൽ ഉറച്ചുതന്നെയാ….പണ്ട്‌ ഗർജ്ജിക്കുന്ന സഖാവ്‌ എം.വി.രാഘവനും, വിപ്ലവത്തിന്റെ വീരവനിത ഗൗരിയമ്മയും സി.പി.എമ്മിൽനിന്നും വലംതിരിഞ്ഞ്‌ നിന്നപ്പോൾ ആലോലം താലോലം പാടി യുഡിഎഫിലേക്ക്‌ ആനയിച്ചതാരാ….? ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടരൊന്നുമായിരുന്നില്ലല്ലോ….നല്ല വെളുവെളെ ചിരിക്കുന്ന കോൺഗ്രസുകാർ തന്നെയല്ലേ… ഒരു കയറ്റമാകുമ്പോൾ ഒരിറക്കവും കാണും…. കരഞ്ഞിട്ടു കാര്യമില്ല ജോസേ…. അവസരം കിട്ടിയാൽ ആരും അവസരവാദിയായിപ്പോകും.

Generated from archived content: news1-apr22.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here