മന്ത്രിസ്ഥാനം തെറിച്ചത്‌ മാണിയുടെ ഗൂഢാലോചനമൂലംഃ ജേക്കബ്‌

മന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കിയതിനുപിന്നിൽ മാണിയും കോൺഗ്രസും നടത്തിയ ഗൂഢാലോചനയാണെന്ന്‌ മുൻമന്ത്രി ടി.എം.ജേക്കബ്‌ കുറ്റപ്പെടുത്തി. കേസരി സ്‌മാരക പത്രപ്രവർത്തകട്രസ്‌റ്റിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജേക്കബ്‌. യു.ഡി.എഫ്‌ ആരുടെയും കുത്തകയല്ലെന്നും തന്റെ വിയർപ്പും ചോരയും അതിലുണ്ടെന്നും ജേക്കബ്‌ പറഞ്ഞു.

മറുപുറംഃ- എന്താ ജേക്കബ്‌സാറേ നൊന്തോ….? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലത്തും താഴത്തും വയ്‌ക്കാതെ വളർത്തി മാണി സ്ഥാനാർത്ഥിയാക്കിയ സ്വപുത്രൻ ജോസിനെ അങ്ങ്‌ പാതാളത്തിലേയ്‌ക്ക്‌ താഴ്‌ത്തിയത്‌ ഏത്‌ ഗൂഢാലോചനയാണാവോ….പിളളയും കാരണവരും ജേക്കബും പിന്നെ സി.പി.എമ്മിലെ ചില ബുദ്ധിജീവികളും ചേർന്ന്‌ പി.സി.തോമസിനെ കസേരയിലിരുത്തിയപ്പോഴും മാണിയുടെ കണ്ണുനീർ ആരും കണ്ടില്ലേ…ഒരു പാലമിടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കണം….വിഷമിക്കേണ്ട ഇതൊക്കെ നാട്ടുനടപ്പാ.

Generated from archived content: news-sept8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here