സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തേറമ്പിൽ രാമകൃഷ്‌ണനെ അനുമോദിച്ചുകൊണ്ട് മുൻമന്ത്രി ടി.എം.ജേക്കബ് നടത്തിയ പ്രസംഗത്തിൽ ഭഗവത്‌ഗീതയും അർത്ഥശാസ്‌ത്രവും നിറഞ്ഞുനിന്നു. പ്രസംഗത്തിലെ പല പരാമർശങ്ങളും ഒളിയമ്പായി പലർക്കുമേറ്റു. ‘സംഭവിച്ചതും സംഭവിക്കുന്നതും ഇനി സംഭവിക്കാനുളളതും നല്ലതിനാണ്’ എന്ന ഗീതാവാചകവും ‘അധികാരം അസ്ഥിരമായതിനാൽ അതിന്റെ വിനിയോഗം ജാഗ്രതയോടെ വേണം’ എന്ന കൗടില്യന്റെ അർത്ഥശാസ്‌ത്രവാചകവും ജേക്കബിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.
മറുപുറംഃ- നിന്നിടം കുഴിഞ്ഞുപോകുമ്പോൾ ബോധമില്ലാതെ പലരും പലതും വിളിച്ചു പറയുമെന്ന് യു.ഡി.എഫിലെ മറ്റ് ചില ഘടകന്മാർ സെക്രട്ടറിയേറ്റ് കവലയിൽ പറഞ്ഞു നടക്കുന്നതായി കേൾക്കുന്നു. ഇടതിലുമുണ്ടല്ലോ ഒരേ തൂവൽപക്ഷികൾ ജോസഫും മറ്റുവമ്പന്മാരും… അച്യുതാനന്ദകാരണവരോട് അനുവാദം ചോദിച്ച് അവരുമായി ഒരു സംബന്ധം തരാക്കിയാൽ ഭാഗ്യമുണ്ടെങ്കിൽ അടുത്തവട്ടവും അസംബ്ലി കാണാം…ഭഗവത്‌ഗീതയും അർത്ഥശാസ്‌ത്രവും ചൊല്ലിനടക്കാം… അല്ലെങ്കിൽ സെക്രട്ടറിയേറ്റുപടിക്കൽ കപ്പലണ്ടികച്ചവടം നടത്തേണ്ടിവരും….
Generated from archived content: news-sept17.html