പോലീസ്‌ സ്‌റ്റേഷനിൽ പൊതുപ്രവർത്തകർക്ക്‌ സ്ഥാനം ഉണ്ടാകും ഃ മുഖ്യമന്ത്രി

പോലീസിന്റെ പ്രവർത്തനങ്ങളിൽ പൊതുപ്രവർത്തകർക്ക്‌ ഇടപെടാനുളള അവകാശം ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കുന്നതിൽ പോലീസിന്‌ പൂർണ്ണ സ്വാതന്ത്ര്യം നല്‌കും. അതോടൊപ്പം തങ്ങൾക്ക്‌ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ പോലീസിനോട്‌ അന്വേഷിക്കാൻ പൊതുപ്രവർത്തകർക്ക്‌ അവകാശമുണ്ടാകും.

മറുപുറംഃ- ഇതിലെന്തോ ഒരു കുസൃതിയില്ലേ ചാണ്ടിസാറേ….മന്ത്രിസ്ഥാനവും പാർട്ടിസ്ഥാനവും പോയി പെരുവഴിയിൽ നില്‌ക്കുന്ന ചിലതരം നേതാക്കൾക്ക്‌ വേലിത്തർക്കവും മറ്റും തീർക്കാൻ ഒരവസരം നല്‌കുന്നതല്ലേ ഇത്‌….ഇതൊക്കെ കേൾക്കുമ്പോൾ കരുണാകരൻ, മുരളീധരൻ, ആന്റണി, സുധാകരൻ, കാർത്തികേയൻ, ജേക്കബ്‌, പിളള എന്നീ പരോപകാരികളുടെ മുഖമാണ്‌ ഓർമ്മ വരിക.

Generated from archived content: news-sep7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here