ജേക്കബിന്‌ മന്ത്രിസ്ഥാനം പോയതിന്റെ പേരിൽ ഓണക്കൂറിൽ ആഘോഷം

ടി.എം.ജേക്കബിന്‌ മന്ത്രിസ്ഥാനം കിട്ടാതെ പോയതിന്റെ പേരിൽ ഓണക്കൂർ പളളിപ്പടിയിൽ ഒരു വിഭാഗം ആളുകൾ ആഘോഷിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ ജേക്കബിനെ വഴിയിൽ തടഞ്ഞതിന്റെ പേരിൽ തൊടുവാക്കുഴിയിൽ 22 പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലാക്കിയിരുന്നു. ഇതിന്റെ ഓർമ്മയ്‌ക്കായി ജേക്കബ്‌ മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ പുറത്തായപ്പോൾ 22 കതിനാവെടികൾ നാട്ടുകാർ പൊട്ടിക്കുകയും പായസവിതരണം നടത്തുകയും ചെയ്‌തു.

മറുപുറംഃ- ഇതുപോലൊരു യാത്രയയപ്പ്‌ മറ്റൊരു മന്ത്രിപുംഗവനും കിട്ടികാണുകയില്ല. സന്തോഷം വന്നാലും മദ്യപാനം സങ്കടം വന്നാലും മദ്യപാനം എന്നപോലെ മന്ത്രിസ്ഥാനം കിട്ടിയാലും ആഘോഷം അതുപോയാലും ആഘോഷം. ഈ വീരനെക്കൊണ്ട്‌ നാട്ടുകാരിൽ ഇത്രയും സന്തോഷം ഉണ്ടാക്കാൻ പറ്റിയല്ലോ… മന്ത്രിമാരായാൽ ഇങ്ങനെ വേണം.

Generated from archived content: news-sep6.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here