സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കുമ്പോൾ ധീവരസമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം വേണമെന്ന് ധീവരസഭ സംസ്ഥാന സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെടും. ഇത് ഉന്നയിച്ച് സോണിയാഗാന്ധിക്ക് നിവേദനം നൽകിയതായും ദിനകരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
മറുപുറംഃ- ധീവരസഭക്ക് ഒന്ന്, യാക്കോബായക്ക് ഒന്ന്, കത്തോലിക്കർക്ക് മൂന്ന്, നായർക്ക് നാല്, ഈഴവന് ഏഴ്, അല്ലറചില്ലറ ജാതി സംഘടനകൾക്ക് വേണ്ടപോലെ, ബാക്കി മുഴുവൻ ലീഗിന്….കേരളത്തിന്റെ മന്ത്രിസഭാവികസനം ബലേ…ഭേഷ്…. ഇതൊരു ഭ്രാന്താലയമെന്ന് പറയാൻ ഒരു വിവേകാനന്ദൻ ഇല്ലാതെ പോയല്ലോ….പിച്ചക്കാരും തെരുവുമക്കളും കൂടി അവർക്കും പ്രാതിനിധ്യം വേണമെന്ന് പറയുമ്പോൾ കൊമ്പത്തിരുന്ന് ആജ്ഞാപിക്കുന്ന മഹാന്മാർ പുച്ഛിക്കാതിരുന്നാൽ മതിയായിരുന്നു…ദൈവമേ…കടലെടുത്ത് കേരളമങ്ങ് താണുപോയാൽ മതിയായിരുന്നു.
Generated from archived content: news-sep4.html