ഇന്ത്യാവിഭജനം ഒഴിവാക്കാൻ ഗാന്ധിജി, ജവഹർലാൽ നെഹ്രു, മുഹമ്മദാലി ജിന്ന എന്നിവരെ വധിക്കാൻ വീരസവർക്കർ പദ്ധതിയിട്ടിരുന്നതായി ഹിന്ദുമഹാസഭ ദേശീയ വക്താവ് ഡോ.ഗോവിന്ദ് വല്ലഭ് ജോഷി വെളിപ്പെടുത്തി. വിഭജനത്തെ തുടർന്ന് സവർക്കർ ഈ പദ്ധതി ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യനായ നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ വധിച്ച് ദൗത്യം കുറച്ചെങ്കിലും പൂർത്തിയാക്കുകയായിരുന്നെന്നും ജോഷി പറഞ്ഞു. ജിന്നയെ വധിക്കുവാനുളള തന്ത്രം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനംമൂലം പരാജയപ്പെടുകയായിരുന്നു.
മറുപുറംഃ- ഇനിയിപ്പോ എന്തുചെയ്യും സംഘപരിവാരങ്ങളെ…പാർലമെന്റിലും ആന്തമാനിലും മാത്രമല്ല നമുക്ക് സവർക്കറുടെ പടം പതിപ്പിക്കേണ്ടത്….ഗാന്ധിസമാധിയുടെ നെഞ്ചത്തുകൂടിയും വയ്‌ക്കണം ഒരെണ്ണം….
ദേശീയ പതാകയും പിടിച്ച്, വീര്യം അഭിനയിച്ച് തെക്കുവടക്കു നടക്കലല്ല ദേശസ്‌നേഹം….സ്വാതന്ത്ര്യം കിട്ടിയപ്പോൾ മൂവർണ്ണകൊടിയെ പുച്ഛിച്ച് കാവിക്കൊടി കയറ്റിയവർക്ക് സവർക്കർ തന്നെ രാഷ്‌ട്രപിതാവ്…ദൈവമേ ഇവരെയൊക്കെ സഹിക്കേണ്ടിവരുന്നല്ലോ….
Generated from archived content: news-sep22.html
Click this button or press Ctrl+G to toggle between Malayalam and English