പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ മുൻമുഖ്യമന്ത്രി ആന്റണിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രിസഭയിൽ ഒരു സ്ഥാനം ഏറ്റെടുക്കാനുളള ക്ഷണവുമായാണ് നായരുടെ സന്ദർശനമെന്ന് സൂചന. ആന്റണിയെ കേന്ദ്രമന്ത്രിസഭയിലോ പാർട്ടിയുടെ ഉയർന്ന പദവിയിലോ കൊണ്ടുവരുന്നതിന് പാർട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് പ്രത്യേക താത്‌പര്യമാണുളളത്. ഏതായാലും അടുത്ത ദിവസങ്ങളിൽ തന്നെ ആന്റണി ഡൽഹി സന്ദർശിക്കുന്നുണ്ട്.
മറുപുറംഃ- ഈച്ച ചത്താലും പല്ലിയുടെ വാലു മുറിഞ്ഞാലും രാജിവയ്‌ക്കുന്ന ആന്റണി അവസാന കൈയാണ് കഴിഞ്ഞ തവണ കേരളത്തിൽ കാണിച്ചത്….അവിടെയും ഒടുവിൽ ‘രാജി’യെന്ന സുന്ദരിയെതന്നെ ആന്റണി പുൽകി….ഇനിയുമൊരു മന്ത്രിസ്ഥാനം ഏറ്റെടുത്ത് രാജിവയ്‌ക്കാനുളള ശേഷി ആ അരകഴഞ്ചു ദേഹത്തിനുണ്ടാകുമോ….? പ്രിയപ്പെട്ട സോണിയാജി, ഞങ്ങളുടെ ആന്റണിജിയെ നിരീക്ഷകനായോ തിരഞ്ഞെടുപ്പ് പരികർമ്മിയായോ നിയമിച്ചാൽ പോരെ…..?
Generated from archived content: news-sep14.html