സത്യപ്രതിജ്ഞ ബാലകൃഷ്‌ണപിളള ബഹിഷ്‌കരിച്ചു

കേരളത്തിന്റെ 19-​‍ാംമത്‌ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങ്‌ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ട ആർ.ബാലകൃഷ്‌ണപിളള ബഹിഷ്‌കരിച്ചു. പിന്നീട്‌ അദ്ദേഹം കെ.കരുണാകരനെ വീട്ടിൽ ചെന്ന്‌ കണ്ട്‌ സംസാരിച്ചു. പുതിയ മന്ത്രിമാരുടെ ലിസ്‌റ്റിൽനിന്ന്‌ പിളളയെ ഒഴിവാക്കിയത്‌ ശരിയായില്ലെന്ന്‌ കരുണാകരൻ അഭിപ്രായപ്പെട്ടു.

മറുപുറംഃ- അപ്പൻ ചെന്നില്ലെങ്കിലെന്ത്‌ സിൽമാനടനായ മകൻ ഗണേശൻ സ്ഥലത്തെത്തി പോസ്‌ ചെയ്‌തുവല്ലോ…. ഒടുവിൽ യുഡിഎഫ്‌ ഉണ്ടാക്കിയ കാരണവന്മാർ തറവാടിന്‌ പുറത്ത്‌. വെടിക്കെട്ടുകൾ പിറകെ ഇനിയും വരുന്നുണ്ടെന്നാണ്‌ കേൾവി. സൂക്ഷിച്ചിരുന്നോളൂ; അല്ലെങ്കിൽ എല്ലാം പരിത്യജിച്ച്‌ “നാരായണം ഭജേ” പാടി സ്വസ്ഥമായി ഇരിക്കാം.

Generated from archived content: news-sep1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here