മീരയുടെ പ്രശ്‌നത്തിൽ ‘അമ്മ’ ഇടപെടില്ല

ചലച്ചിത്ര നടി മീരാജാസ്‌മിനും അവരുടെ വീട്ടുകാരും തമ്മിലുളള തർക്കത്തിൽ താരസംഘടനയായ ‘അമ്മ’ ഇടപെടില്ലെന്ന്‌ ഭാരവാഹികൾ പറഞ്ഞു. മീരയുടേത്‌ വ്യക്തിപരമായ പ്രശ്‌നമാണെന്നും ഇതിൽ ‘അമ്മ’യുടെ സഹായം അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കി.

മറുപുറംഃ- പ്രിയപ്പെട്ട മീരാജാസ്‌മിൻ ദയവുചെയ്‌ത്‌ ‘അമ്മ’യോട്‌ ഇക്കാര്യത്തിൽ സഹായം തേടരുതേ…തേടിയാൽ ഉടൻ അവർ ഒരു താരനിശ സംഘടിപ്പിക്കുകയും, കിട്ടുന്നതിൽ മുക്കാൽപങ്കും അമ്മ ഒതുക്കുകയും, ബാക്കി മീരാദുരിതാശ്വാസ ഫണ്ടെന്നമട്ടിൽ ചില തട്ടിമുട്ടിക്കളികൾ നടത്തുകയും ചെയ്യും. പിന്നെ അതിന്റെ പേരിൽ തർക്കവും കുതികാൽവെട്ടും നടക്കും. ഒടുവിൽ പൃഥ്വിരാജ്‌ പടമില്ലാതെ തെക്കുവടക്കു നടക്കുന്നതുപോലെ മീരയ്‌ക്കും നടക്കേണ്ടിവരും….

Generated from archived content: news-oct21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here