പുതിയ മദ്യനയത്തെ എതിർക്കുന്നവർ സ്പിരിറ്റ് മാഫിയയുടെ പിണിയാളുകളാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പിളളി നടേശൻ പറഞ്ഞു. പഴയ മദ്യനയത്തിൽ നിന്നും ഏറെ വ്യത്യസ്തമല്ല പുതിയ നയം. ബാറുകളുടെ എണ്ണം കൂടിയതുകാരണം നല്ല മദ്യം ധാരാളം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
മറുപുറംഃ- നമ്മുടെ സംഘടനയുടെ പേര് ശ്രീനാരായണ ധർമ്മപരിപാലനസംഘം എന്നത് മാറ്റി കളളു കച്ചവട ധർമ്മപരിപാലനസംഘം എന്നാക്കണം നടേശൻ മുതലാളി. നാട്ടിൽ തേനും പാലും ഒഴുക്കുന്നതിനുപകരം നല്ല റമ്മും ബ്രാണ്ടിയും ഒഴുക്കാൻ പറയുന്നത് എസ്.എൻ.ഡി.പിയുടെ ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നുതന്നെ വേണമോ. മരിച്ചവർ തിരിച്ചുവന്നിരുന്നുവെങ്കിൽ, ശ്രീനാരായണഗുരു ഈ മഹാന്റെ നെറുകയിൽ ആണിയടിച്ച് വല്ല പാലമരത്തിലും തളച്ചേനെ….നടേശൻ മുതലാളി ഗുരുവിനെ ഇനിയും അപമാനിക്കല്ലേ.
Generated from archived content: news-oct18.html
Click this button or press Ctrl+G to toggle between Malayalam and English