വാട്ടർ അതോറിറ്റി ഓഫീസിൽ ‘വെളളമടി’

കൊച്ചി ഃ കലൂരിലെ വാട്ടർ അതോറിറ്റിയുടെ കാര്യാലയമാണ്‌ ഉദ്യോഗസ്ഥർ മദ്യസേവ നടത്തി നടത്തി മിനിബാറിന്‌ തുല്യമാക്കിയിരിക്കുന്നത്‌. കുടിവെളളം കിട്ടാതെ വലഞ്ഞ ജനങ്ങൾ ഈ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിനിടയിലാണ്‌ ഓഫീസിൽ ഷെൽഫിൽ നിരത്തിവച്ചിരിക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ട്‌ ഞെട്ടിയത്‌. എല്ലാം വിലകൂടിയ ഇനങ്ങളാണ്‌. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുളള അവിഹിത കൂട്ടുകെട്ടിന്റെ തെളിവാണ്‌ ഈ അവസ്ഥയെന്ന്‌ സംശയിക്കുന്നു.

മറുപുറംഃ- ഒരു തുളളി കുടിനീരിനായി അലയുന്ന കൊച്ചി നഗരത്തിൽ ആശ്വാസത്തിന്‌ ഒരു പെഗ്ഗ്‌ അടിച്ചാലെന്ത്‌ എന്നാണ്‌ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ചോദ്യം. ജനങ്ങൾ വെളളത്തിന്‌ വേണ്ടി കേഴുമ്പോൾ അവർക്കുവേണ്ടി രാപകൽ കഷ്‌ടപ്പെടുന്ന ഉദ്യോഗസ്ഥർ നടുനിവർത്താൻ ഒരു ഫുളളിന്റെ സഹായം തേടിയാലെന്ത്‌….? പൈന്റടിക്കുന്നത്‌ പാപമെങ്കിൽ ഈ പ്രപഞ്ചം തന്നെ പണ്ടാരമടങ്ങി പോട്ടെയെന്ന്‌ ചില ആത്മാർത്ഥതയുളള ഉദ്യോഗസ്ഥൻമാർ വിലപിക്കുന്നതും കേൾക്കാം. വിനാശകാലേ വിപരീതബുദ്ധി…..

Generated from archived content: news-nov10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here