പെട്രോളിൽ വിലവർദ്ധനവ്‌ – ബി.ജെ.പി ഹർത്താൽ ആഹ്വാനം ചെയ്‌തു

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർദ്ധനവിനെതിരെ നവംബർ 8 തിങ്കളാഴ്‌ച ബി.ജെ.പി ഹർത്താലിന്‌ ആഹ്വാനം ചെയ്‌തു. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ അടച്ചും ഹർത്താലിനോട്‌ സഹകരിക്കണമെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി.എസ്‌.ശ്രീധരൻപിളള അഭ്യർത്ഥിച്ചു.

മറുപുറംഃ ഈ വക അവസ്ഥകളൊക്കെ വരുത്താൻ ഭരണകാലത്ത്‌ ബി.ജെ.പി തന്നെയല്ലേ വേണ്ട സെറ്റപ്പുകൾ ചെയ്‌തുവച്ചത്‌. പിന്നെ കസേരയിൽ നിന്നും ഇറങ്ങിയപ്പോളെന്താ ഒരു മൂച്ച്‌. കോവളം കൊട്ടാരം ബി.ജെ.പി സർക്കാർ വിറ്റ്‌ കാശ്‌ മേടിച്ചതിനുശേഷം കേരളത്തിലെ ബി.ജെ.പി കുട്ടൻമാർ അതിനെതിരെ സമരം ചെയ്‌തതുപോലെ തന്നെയാ ഇതും. കസേരയിൽ നിന്നിറങ്ങിയാൽ, പഴയതൊക്കെ ഓർക്കുന്ന നല്ല ശീലമുണ്ടായിരുന്നെങ്കിൽ നന്ന്‌.

Generated from archived content: news-nov06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here