കടൽക്ഷോഭത്തിൽ കണ്ണൂർ അഴീക്കൽ നീർക്കടവിനടുത്ത് തകർന്ന പായ്‌ക്കപ്പലിന്റെ യാത്ര സംബന്ധിച്ച് ദുരൂഹതയേറുന്നു. കൊളംബോയിലേക്ക് പോകുകയായിരുന്ന ഈ കപ്പൽ പതിനേഴു ദിവസം പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. യാത്രക്കപ്പലെന്നാണ് പറയുന്നതെങ്കിലും ആകെ ആറുപേർ മാത്രമേ ഇതിലുണ്ടായിരുന്നുളളു. അധികൃതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ഇവരിൽനിന്നും ലഭിച്ചിട്ടില്ല.
മറുപുറംഃ- പണ്ടൊരു കപ്പൽ കൊച്ചിയിൽ വന്നതിന്റെ ക്ഷീണം ഇപ്പോഴും ചില മന്ത്രിമാർക്ക് മാറിയിട്ടില്ല….ഇനിയിപ്പോ ചാരക്കഥയായി, ചാമ്പലായി, മന്ത്രിമാർക്ക് പാരയായി ഈ പായ്‌ക്കപ്പലും പരിലസിക്കുമോ….ഏതായാലും പത്രക്കാർക്ക് പണിയായി. തിരഞ്ഞെടുപ്പ് സമയമായത് നാട്ടുകാരുടെ ഭാഗ്യം, അല്ലെങ്കിൽ ഈ കപ്പൽ ഒസാമ ബിൻലാദന്റെ എന്നുവരെ എഴുതിപ്പിടിപ്പിച്ചേനെ പത്രക്കാർ.
Generated from archived content: news-may8.html