നീതിപീഠങ്ങളിൽ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണംഃ വെളളാപ്പളളി

നീതി ഉറപ്പാക്കാൻ ജൂഡീഷ്യറിയിലടക്കം ജനസംഖ്യാനുപാതത്തിൽ സാമുദായിക പ്രാതിനിധ്യം വേണമെന്ന്‌ വെളളാപ്പളളി നടേശൻ. ഇപ്പോൾ ഹൈക്കോർട്ട്‌ ജഡ്‌ജിമാരിൽ 3 ഈഴവർ മാത്രമാണ്‌ ഉളളതെന്നും അവർ ഈ വർഷം തന്നെ വിരമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- ഇങ്ങിനെ സാമുദായിക അടിസ്ഥാനത്തിൽ കയറിക്കൂടുന്ന ജഡ്‌ജിമാർ അതാത്‌ സമുദായക്കാർ കക്ഷികളാകുന്ന കേസുകളിൽ വേണ്ടപോലെ കളളക്കണ്ണെടുത്ത്‌ നോക്കണമെന്നും, സമുദായ ജനറൽ സെക്രട്ടറിമാരെ തെറിയാൽ അഭിഷേകം ചെയ്യുന്ന പ്രസിഡന്റുമാരെ തല്ലിക്കൊല്ലാൻ വിധിക്കണം എന്നും പറയാതിരുന്നത്‌ നന്നായി….

എന്റെ വെളളാപ്പിളളിസാറെ, സർക്കാരിന്റെ കാശ്‌ വാങ്ങി ശമ്പളം കൊടുക്കുന്ന താങ്കളുടെ സമുദായ നിയന്ത്രണ സ്ഥാപനങ്ങളിൽ ജനസംഖ്യാനുപാതത്തിൽ നിയമനം നടത്തുന്ന കാര്യം ആദ്യം ആലോചിക്കൂ….വായിൽ ഒരു നീണ്ട നാവും കയ്യിൽ കുറെ കാശും ഉണ്ടെന്ന്‌ വച്ച്‌ നിലമറന്ന്‌ പെരുമാറല്ലേ….

Generated from archived content: news-may4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here