സുഖാനുഭൂതി ഇന്ത്യ തിളങ്ങുന്നു എന്നീ മുദ്രാവാക്യങ്ങൾ ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അദ്വാനി പറഞ്ഞു.തെരെഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് സൂചിപ്പിച്ചത്.
മറുപുറം ഃ അതിബുദ്ധിമാന്മാരായാലും പലതും ചുറ്റുപാടിൽ നിന്നും പഠിക്കേണ്ടത് നല്ലതാണ്. ചില സംഭവങ്ങൾ ബലൂൺ പോലെയാണ്….വെറുതെയങ്ങ് വീർപ്പിക്കാം….വീർത്ത് വരുമ്പോൾ നല്ല രസം….500കോടിയും മുടക്കാം….കാശ് മുടക്കിയും വീർപ്പിച്ചും സംഗതി കുശാലായി വരും…..ഒടുവിൽ താങ്ങാനാവാതെ ഒരു പൊട്ടൽ ഉണ്ട്…..അത് കാണുമ്പം കുറച്ച് വിഷമവും വരും…..സാരമില്ല ഇപ്പോഴെങ്കിലും കാര്യം തിരിച്ചറിഞ്ഞല്ലോ?….ശിഷ്ടം ജനങ്ങളുടെ 500 കോടി പൊഹയായി…..
Generated from archived content: news-may29.html