ആന്റണി രാജ്യസഭ സ്ഥാനാർത്ഥി

എല്ലാവിധ കണക്കുകൂട്ടലുകളും തകർത്തുകൊണ്ട്‌ എ.കെ. ആന്റണിയെ കേരളത്തിൽ നിന്നുളള രാജ്യസഭ സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ പ്രഖ്യാപിച്ചു. കെ.പി.സി.സി തയ്യാറാക്കിയ ആറംഗ പാനലിനെ തഴഞ്ഞാണ്‌ ആന്റണിയെ ഹൈക്കമാന്റ്‌ നിശ്ചയിച്ചത്‌. സോണിയാഗാന്ധിയുടെ ഇടപ്പെടലാണ്‌ ആന്റണിയുടെ സാധ്യത ഉറപ്പിക്കാൻ കാരണം.

മറുപുറംഃ ഈ കുറുഞ്ഞിപ്പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ. കരുണാകരനെയും ഉമ്മനെയും ഒരുമിച്ച്‌ വെറുപ്പിച്ചാലും ആന്റണിക്കുളളത്‌ ആന്റണിയ്‌ക്കുതന്നെ…. ഇനിയിപ്പോൾ എം.പിയായി…. പിന്നെ കേന്ദ്രമന്ത്രിയായി… ഒടുവിൽ പണ്ടത്തെപ്പോലെ മുഖ്യനായി ഡൽഹിയിൽ നിന്നും ഒരു വരവുണ്ട്‌. ശുക്രഭാഗ്യം ആ കഷണ്ടിത്തലയിൽ വരച്ചവരയേ…

Generated from archived content: news-may24-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here