വ്യാജ യുദ്ധരേഖഃ സി.ബി.ഐ അന്വേഷിക്കണം

വ്യാജ യുദ്ധരേഖകൾ സൃഷ്‌ടിച്ച്‌ സൈനിക ബഹുമതികൾ സ്വന്തമാക്കിയ കേസിൽ കുടുങ്ങിയ മേജർ സുരീന്ദർ സിംഗ്‌ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സൈനിക കോടതി നടത്തിയ അന്വേഷണത്തിൽ താൻ തൃപ്തനല്ലെന്നും അന്വേഷണത്തിന്‌ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറുപുറംഃ- ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകഷ്‌ണം തന്നെ തിന്നണം. ഇല്ലാത്ത രാമജന്മഭൂമി കാട്ടി രാജ്യം ഭരിക്കുന്നവരും ചെറിയൊരു സാദൃശ്യത്തിന്റെ പേരിൽ ഗാന്ധി എന്ന പേര്‌ വാലിൽ ചുറ്റി നടക്കുന്ന നെഹ്രു കുടുംബക്കാരും അരങ്ങു തകർക്കുന്ന ഭാരതത്തിൽ ഒരു വീരചക്രത്തിനുവേണ്ടി ചെറുടെലിഫിലിം അഭിനയിച്ചത്‌ അത്ര വലിയ കുറ്റമാണോ.

Generated from archived content: news-may10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here