കരുണാകരന്റെ അഭിപ്രായങ്ങൾ പരിഗണിക്കുംഃ ആന്റണി

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കരുണാകരന്റെ അഭിപ്രായങ്ങൾക്ക്‌ അർഹമായ പരിഗണന നല്‌കുമെന്ന്‌ മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ജയസാധ്യത ഉളളവരും ജനങ്ങൾക്ക്‌ താത്‌പര്യമുളളവരുമായിരിക്കും സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥിനിർണ്ണയത്തിൽ ഒരു പൊട്ടിത്തെറിയും ആരും പ്രതീക്ഷിക്കേണ്ട. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു.

മറുപുറംഃ- എന്തിനു ഹേ…അന്തോണീ, ശവത്തിൽ കുത്തി രസിക്കുന്നത്‌. പണ്ട്‌ കാടുവിറപ്പിച്ചു നടന്ന സിംഹത്താൻ മകന്റേയും ചില ‘പാര’ത്താന്മാരുടേയും കൈയ്യിലിരിപ്പുകൊണ്ട്‌ പല്ലുകൊഴിഞ്ഞ്‌ മടയിൽ കിടപ്പാണെന്നറിഞ്ഞിട്ടും ഇങ്ങനെ പരിഹസിക്കരുത്‌…എലിയെ കൊല്ലാനുളള ശേഷിയൊക്കെ ഇപ്പോഴും സിംഹത്താനുണ്ട്‌…എഴുന്നേറ്റ്‌ നടക്കാൻ പറ്റാതുളളൂ….കൈ വായിലിട്ടാൽ കടിക്കാൻ പുളളിക്കാരന്‌ പ്രയാസമില്ല ചങ്ങാതീ….

Generated from archived content: news-mar8.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here