ഗാനമേളകളിൽ പ്രശസ്തരുടെ ഗാനങ്ങൾ ആലപിക്കാൻ റോയൽറ്റി നൽകി മുൻകൂർ ലൈസൻസ് എടുക്കണമെന്ന നിയമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഗാനമേളകളിൽ പാടുന്നതിന് റോയൽറ്റി തുക പരിപാടിക്ക് മുൻപ് ഇൻഡ്യൻ പെർഫോമൻസ് റൈറ്റ്‌സ് സൊസൈറ്റിക്ക് അയച്ചു കൊടുക്കണമെന്ന് ഗായകരായ മധുബാലകൃഷ്ണനോടും ഉണ്ണിമോനോനോടും യേശുദാസിന്റെ ഉടമസ്ഥതയിലുളള തരംഗിണി കാസറ്റ്‌സ് ആവശ്യപ്പെട്ടിരുന്നു. ഈ നിയമം പുതിയ ഗായകരേയും ഗാനമേള ട്രൂപ്പുകളേയും ആണ് കൂടുതൽ ബാധിക്കുക.
മറുപുറംഃ- പ്രിയപ്പെട്ട യേശുദാസ്, താങ്കൾ ഒന്നോർക്കണം, ഈ പെട്ടിപ്പാട്ടും ഗാനമേളകളും ഇല്ലാത്ത കാലത്ത് ചായക്കടകളിലും കല്ല്യാണവീടുകളിലും താങ്കളുടെ സിനിമാപ്പാട്ടുകൾ പാടിപ്പാടി വിജയിപ്പിച്ച ഒരു തലമുറ ഇവിടെയുണ്ട്. അവരോടും ചോദിക്കുമോ മുൻകാല പ്രാബല്യത്തോടെ ഈ റോയൽറ്റി? ഒരുപാട് സമ്പാദിച്ചിട്ടുണ്ടല്ലോ….വാസമാണേൽ അങ്ങ് അമേരിക്കയിലും….നാട്ടിലെ സ്വരം നന്നായ പിളേളർ ജീവിച്ച് പൊയ്‌ക്കോട്ടെ….പിച്ചചട്ടിയിൽ കയ്യിടല്ലേ….നാറ്റകേസാ….
Generated from archived content: news-mar24.html