സിനിമാനടൻ ദേവന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി

സിനിമാനടൻ ദേവൻ “കേരള പീപ്പിൾസ്‌ പാർട്ടി” എന്ന പേരിൽ പുതിയ രാഷ്‌ട്രീയ പാർട്ടിക്ക്‌ രൂപം നൽകി. പതിനെട്ടുവർഷത്തെ ചിന്തയ്‌ക്കും പഠനത്തിനും ശേഷമാണ്‌ ഈ തീരുമാനമെന്ന്‌ ദേവൻ പറഞ്ഞു. സിനിമാരംഗത്ത്‌ തുടർന്നുകൊണ്ടായിരിക്കും പാർട്ടി പ്രവർത്തനം. തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ദേവൻ ഇക്കാര്യം അറിയിച്ചത്‌.

മറുപുറംഃ- വന്നുവന്ന്‌ ദേവൻവരെ പാർട്ടിയുണ്ടാക്കുമെന്നായി. സംഗതി കുശാൽ…ഇനി പിരിവായി…സംസ്ഥാനസമ്മേളനമായി….രക്തസാക്ഷിദിനങ്ങളായി….പാർട്ടിയിൽ ആളില്ലെങ്കിലും നീക്കുപോക്കിനുളള വകുപ്പായി….ഫിലിം ചേംബർ നിരോധനം ഏർപ്പെടുത്തിയാലും ജീവിക്കാൻ വകയായി….ആളുക്ക്‌ ഒരു പാർട്ടി വീതം വേണം നമ്മുടെ നാട്ടിൽ.

Generated from archived content: news-mar13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English