കേരളത്തിലും ഇത്തവണ താമര വിരിയുംഃ അദ്വാനി

കേരളത്തിലും ഇത്തവണ താമര വിരിയുമെന്ന്‌ ഉപപ്രധാനമന്ത്രി അദ്വാനി പറഞ്ഞു. ഭാരത്‌ ഉദയ്‌ യാത്രയ്‌ക്കുവേണ്ടി കന്യാകുമാരിയിലേക്ക്‌ പോകവെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച്‌ പത്രലേഖകരോട്‌ സംസാരിക്കുകയായിരുന്നു അദ്വാനി. ഉദയ്‌ യാത്രയെ സംബന്ധിച്ച എല്ലാ വെല്ലുവിളികളും നേരിടാൻ ബി.ജെ.പി ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപുറംഃ- കേരളത്തിലെ ഏതു ചേറിലാണ്‌ താമര വിരിയുന്നതെന്ന്‌ അദ്വാൻജി ചൂണ്ടിക്കാട്ടിയാൽ നന്നായിരുന്നു. ഗ്രൂപ്പുകളിയും, നാലാം ലോകവുമൊക്കെയായി കുറച്ച്‌ ചേറ്‌ കോൺഗ്രസിലും സി.പി.എമ്മിലും ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴേക്കും അവരീ ചേറുവാരി അറബിക്കടലിലെറിയും….പിന്നെ ഗ്രൂപ്പുമില്ല ഒരു ലോകവുമില്ല…സീറ്റുതന്നെ ശരണം…എൻ.എൽ.ബാലകൃഷ്ണന്റെ തടി കാട്ടിപ്പേടിപ്പിക്കല്ലേ അദ്വാൻജീ…

Generated from archived content: news-mar10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here