മുവാറ്റുപുഴ മണ്ഡലത്തിലെ ഇടത് തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചശേഷം ഇതേക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നത് ആക്ഷേപത്തിനിടയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. മുവാറ്റുപുഴയിൽ തിരഞ്ഞെടുപ്പ് ചുമതലക്കാരനായ തോമസ് ഐസക്കിന്റെ ഭാഗത്ത് നിന്നും ഒരു തെറ്റുമുണ്ടായിട്ടില്ല എന്ന് പിണറായിയുടെ പ്രസ്താവനയോട് കണ്ണൂരിൽവച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്.അച്യുതാനന്ദൻ.
മറുപുറംഃ- ഇതിനി വളർന്ന് വളർന്ന് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിൽ ഒരു ഗുണ്ടാവിളയാട്ടമായി മാറുമോ? എന്തൊക്കെയായാലും ഇ.കെ.ജി സെന്ററിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട്. വിഷം തിന്ന് എലി ചത്ത് ചീഞ്ഞതാണോ അതോ മുവാറ്റുപുഴയിൽനിന്നും പി.സി.തോമസ് സ്‌നേഹപൂർവ്വം കൊടുത്തുവിട്ട ഏത്തപ്പഴവും പോത്തിറച്ചിയും ചീഞ്ഞതാണോ എന്ന് അന്വേഷണകമ്മിറ്റിതന്നെ കണ്ടുപിടിക്കട്ടെ…. ആയൂഷമാൻ ഭവഃ ഐസക്കേ.
Generated from archived content: news-june5.html