നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കും ഃ നവോദയ അപ്പച്ചൻ

സിനിമാസമരം ഒഴിവാക്കാൻ സർക്കാർ യാതൊരു ശ്രമവും നടത്തുന്നില്ല എന്നും ഇതിനായി കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ വരുന്നകാലം വരെ കാത്തിരിക്കണമോ എന്ന്‌ നവോദയ അപ്പച്ചൻ. ഒരു കോൺഗ്രസുകാരനായ തന്നെ കമ്യൂണിസ്‌റ്റാക്കരുതെന്നും അപ്പച്ചൻ പറഞ്ഞു. മാക്‌ട തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ അപ്പച്ചൻ ഇക്കാര്യം പ്രസ്താവിച്ചത്‌.

മറുപുറംഃ- ഉരലുചെന്ന്‌ മദ്ദളത്തോട്‌ പരാതി പറഞ്ഞപോലെയാ അപ്പച്ചാ കാര്യങ്ങൾ… പിന്നെ കമ്യൂണിസ്‌റ്റാകും എന്നൊക്കെ പറഞ്ഞ്‌ പേടിപ്പിച്ചാൽ അന്തോണി ഗവൺമെന്റിന്‌ ഇക്കിളിപോലെയെ തോന്നൂ….പുതിയ പാർട്ടിയുണ്ടാക്കി ചുവപ്പിലഭയം തേടും എന്ന്‌ പറഞ്ഞ്‌ വാളുകുലുക്കിയ വില്ലാളിവീരൻ കെ.കരുണാകർജിയെ തേരട്ടപോലെ ചുരുട്ടി മൂലക്കിരുത്തിയവനാ നമ്മുടെ മുഖമന്ത്രി. വേല വേലപ്പനോട്‌ വേണമോ അപ്പച്ചാ.

Generated from archived content: news-june28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here