കേരളത്തിൽ കോൺഗ്രസില്ല; ഗ്രൂപ്പുകൾ മാത്രംഃ ആന്റണി

കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയില്ലെന്നും പകരം കുറെ ഗ്രൂപ്പുകൾ മാത്രമാണ്‌ ഉളളതെന്നും ഇ.കെ.ആന്റണി. അടൂരിൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പഠനക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ്‌ പരാജയത്തെക്കാൾ കോൺഗ്രസിന്‌ ഹാനികരം ഗ്രൂപ്പുകളുടെ അതിപ്രസരം ആണെന്നും ആന്റണി പറഞ്ഞു.

മറുപുറംഃ പണ്ടൊരു ‘എ’ ഗ്രൂപ്പെന്ന സാധനം ഉണ്ടായിരുന്നല്ലോ. അതാരുടെ പേരിലാണപ്പനേ… സ്വന്തം ഗ്രൂപ്പിൽ നിന്നും കൂടെ നിന്നവർ അടിച്ചിറക്കിവിട്ടവൻ ഇതല്ല ഇതിലപ്പുറവും പറയും. കൂട്ടത്തിൽ കുറിയവനായതിനാൽ കുറുക്കുബുദ്ധികൊണ്ട്‌ എല്ലാക്കാലവും നല്ല കസേരയിൽ തന്നെയാ ഇരിപ്പ്‌… ദേ, എല്ലാ പഴിയും കേട്ടിട്ടും ഒടുവിൽ കാത്തിരിക്കുന്നത്‌ കേന്ദ്രമന്ത്രിക്കസേര.

Generated from archived content: news-june27-05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here