രാഷ്‌ട്രപതിക്ക്‌ പരാതി നല്‌കുംഃ എൻ.ഡി.എ

ആരോപണ വിധേയരായവർക്ക്‌ കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നല്‌കിയതിനെതിരെ ബി.ജെ.പി നേതൃത്വത്തിലുളള ദേശീയ ജനാധിപത്യസഖ്യം രാഷ്‌ട്രപതി എ.പി.ജെ.അബ്‌ദുൾകലാമിന്‌ പരാതി നല്‌കും. സോണിയയുടെ വിദേശജന്മപ്രശ്‌നം വേണ്ടവിധം പ്രയോഗിക്കാൻ കഴിയാത്തതിനാലാണ്‌ പാർലമെന്റ്‌ തുടങ്ങുന്നതിനുമുമ്പേ ബി.ജെ.പി ഈ വിഷയം ഉന്നയിക്കുന്നതെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ കരുതുന്നു.

മറുപുറംഃ പണ്ടത്തെ കാർഗിൽ ശവപ്പെട്ടി ഒന്നു തേച്ചുമിനുക്കിയെടുക്കണം….പിന്നെ തെഹൽക്കാ സുഹൃത്തുക്കളുമായുളള സ്‌നേഹബന്ധം ആഞ്ഞ്‌ ഉറപ്പിക്കണം….പറ്റുമെങ്കിൽ നരേന്ദ്രമോഡിയെപോലുളളവരെ പാലും നൂറും ഊട്ടണം….പിന്നെ തിളങ്ങുന്ന ഇന്ത്യയിൽ രൂപയ്‌ക്ക്‌ രണ്ടുവിലയുളള കുറച്ചു സാരി വിതരണം ചെയ്യണം….

നാണമില്ലേ ഹേ…വിടുവായത്തം പറയാൻ….

Generated from archived content: news-june2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here