സി.പി.എമ്മിൽ വി.എസ്. അച്യുതാനന്ദൻ നമ്പർ വൺ ആണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. സി.പി.എം പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരിച്ചതിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം പാർട്ടിയിലെ സമുന്നത നേതാവ് മാത്രമല്ല, കേരളത്തിലെയും ഏറ്റവും സമുന്നത നേതാവാണെന്നും പിണറായി കൂട്ടിച്ചേർത്തു.
മറുപുറംഃ നമ്പർ വൺ തന്നെ…. പക്ഷേ ഇപ്പോൾ പാർട്ടിയെ ഉപദ്രവിക്കാൻ വരുന്ന പക്ഷിമൃഗാദികളെ ഓടിക്കുന്ന നാട്ടുനോക്കുകുത്തി പോലെയാണ് വി.എസിന്റെ അവസ്ഥ. വി.എസിന്റെ ഇരുകൈകളായ ശർമ്മയെയും എം.ചന്ദ്രനെയും സെക്രട്ടറിയേറ്റിൽ നിന്നും വെട്ടിമാറ്റിയിട്ട് അദ്ദേഹത്തെ നമ്പർ വൺ എന്ന് വിളിച്ച പിണറായി ആൾ നിസ്സാരക്കാരനല്ല ഏതാണ്ട് ഒരു ഉമ്മൻചാണ്ടിതന്നെ.
Generated from archived content: news-june13-05.html