ഐക്യ പുരോഗമനസഖ്യസർക്കാരിൽ ചേരണമോ എന്നത് പുനഃപരിശോധിക്കുന്ന കാര്യത്തിൽ സി.പി.ഐ ദേശീയ നിർവ്വാഹക സമിതി, ദേശീയ കൗൺസിൽ യോഗങ്ങളിൽ തീരുമാനമെടുക്കും. കേന്ദ്ര സർക്കാരിൽ ചേരണ്ടെന്ന നിലപാടിൽ ഉറച്ചുനിന്ന സി.പി.എം, പാർട്ടി നേതാവ് സോമനാഥചാറ്റർജിയെ ലോകസഭാ സ്പീക്കറാക്കിയതിനെ തുടർന്നാണ് സി.പി.ഐയുടെ പുതിയ നീക്കം.
മറുപുറംഃ- വല്ല്യേട്ടൻ തിന്നുകയുമില്ല പശുവിനെകൊണ്ട് തീറ്റിക്കുകയുമില്ല എന്നത് പഴയ കഥ. ഇപ്പോൾ വല്ല്യേട്ടൻ ലോകസഭാ സ്പീക്കറായി ശരിക്കും തിന്നുന്നുണ്ട്.
മന്ത്രിസഭയിൽ അങ്ങ് ചേര് സി.പി.ഐ സഖാക്കളെ….അല്ലാതെ വിപ്ലവം വരുമ്പോൾ മലമറിക്കാമെന്ന സ്വപ്‌നമൊക്കെ മലർപൊടിക്കാരൻ കണ്ട സ്വപ്നം പോലെയാകും.
Generated from archived content: news-june10.html
Click this button or press Ctrl+G to toggle between Malayalam and English