ഡൽഹിയിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ കേരളത്തിൽ മുഴക്കിയാൽ അത് മതസ്പർധ വർദ്ധിപ്പിക്കാനെ ഉപകരിക്കൂ എന്ന് എ.കെ.ആന്റണി. ഇത് മനസ്സിലാക്കി രാഷ്‌ട്രീയക്കാർ പ്രതികരിക്കണം. കേരളപത്രപ്രവർത്തക യൂണിയൻ ജില്ലാക്കമറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.രാമനുണ്ണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി.
മറുപുറംഃ മതസ്പർധയുടെ കാര്യമൊക്കെവിട്, ഉദ്ദേശിച്ചത് മറ്റെതാണെന്നു മനസ്സിലായി. ഡൽഹിയിൽ കോൺഗ്രസും സി.പി.എമ്മും ഭായി…ഭായി. കേരളത്തിൽ അത് ഓടില്ലെന്നല്ലേ ഉദ്ദേശിച്ചത്. ഇതൊക്കെ ശരിയാണെങ്കിലും താങ്കളിപ്പോൾ ഡൽഹിയിലായ സ്ഥിതിക്ക് കേരളത്തിലെ മുദ്രാവാക്യങ്ങൾ അവിടെ മുഴക്കരുതെ…. മാഡം ചെവിക്കുപിടിച്ച് സി.പി.എമ്മിന്റെ പോളിറ്റു ബ്യൂറോയിൽ കൊണ്ടുപോയി ഏത്തമിടുവിക്കും. ഇനിയിപ്പോ കരാട്ടിനേയും യെച്ചൂരിയേയും… പിന്നെ കേരളത്തിൽ നിന്നും എഴുന്നെളളുന്നവരെയുമൊക്കെ ഡൽഹിയിൽ വച്ചു കണ്ടാൽ കവാത്ത് മറക്കുക… അത്രയൊക്കെ ചെയ്യുവാനൊളളൂ ഡൽഹിയിൽ.
Generated from archived content: news-june10-05.html