ബസ്‌ചാർജ്‌ നിരക്ക്‌ ഉടനെ കൂട്ടില്ലെന്ന തീരുമാനത്തിൽ മന്ത്രി പിളളയ്‌ക്ക്‌ എതിർപ്പ്‌

ബസ്‌ യാത്രാക്കൂലി ഉടനെ കൂട്ടാൻ നിർവ്വാഹമില്ലെന്ന്‌ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തെ ഗതാഗതമന്ത്രി ആർ.ബാലകൃഷ്‌ണപിളള അനുവദിച്ചില്ല. മുഖ്യമന്ത്രി അടക്കം ഭൂരിപക്ഷം മന്ത്രിമാരും പിളളയുടെ അഭിപ്രായത്തെ എതിർക്കുകയായിരുന്നു. സമരം ചെയ്യുന്ന സ്വകാര്യബസ്‌ ഉടമകളുമായി ചർച്ചചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌.

മറുപുറംഃ- പിളള പറഞ്ഞതിനെല്ലാം തലതിരിവ്‌ എന്ന നയമാണ്‌ മറ്റ്‌ സകല മന്ത്രിപുംഗവന്മാർക്കും….പിളള ചാർജ്‌ കൂട്ടാൻ പറഞ്ഞാൽ മറ്റവൻമാർ ചാർജ്‌ കുറയ്‌ക്കാൻ പറയും….ബസുടമകളോട്‌ ദയവുണ്ടെങ്കിൽ പിളള ചാർജ്‌ കുറയ്‌ക്കാൻ പറയണം. അപ്പോ മറ്റവൻമാർ ചാർജ്‌ കുത്തനെ കൂട്ടികൊളളും.

ഗതാഗതമന്ത്രിക്കസേരയിൽ പിളളയ്‌ക്ക്‌ പകരം തെങ്ങെലി കുത്തിയ മച്ചിങ്ങ വെച്ചാൽ മതിയായിരുന്നു.

Generated from archived content: news-july29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here