കേരളത്തിൽ കർഷക ആത്മഹത്യ ഉണ്ടായിട്ടില്ലെന്ന്‌ സംസ്ഥാന സർക്കാർ

കേരളത്തിൽ കർഷകരുടെ ആത്മഹത്യകൾ നടന്നിട്ടില്ലെന്ന്‌ സംസ്ഥാന സർക്കാർ റിപ്പോർട്ട്‌ നൽകിയെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആന്ധ്രപ്രദേശ്‌, കർണ്ണാടക, മഹാരാഷ്‌ട്ര, ഒറീസ, പഞ്ചാബ്‌, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും കർഷക ആത്മഹത്യയെക്കുറിച്ച്‌ റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്‌. കൃഷി മന്ത്രി ശരത്‌പവാറാണ്‌ ഇക്കാര്യം പാർലിമെന്റിൽ പറഞ്ഞത്‌.

മറുപുറംഃ- ഹെയ്‌…ഇവിടെ ഒരു ആത്മഹത്യയും നടന്നിട്ടില്ല….പിന്നെ കടമെടുത്ത്‌ മുടിഞ്ഞ കർഷകർ കയർ മരത്തിൽ കെട്ടി കുരുക്കുണ്ടാക്കി തല അതിനുളളിലിട്ട്‌ തൂങ്ങിയിട്ടുണ്ട്‌; നല്ലതരം കീടനാശിനികൾ ചോറിൽ കലർത്തി വയറ്‌ നിറയെ തിന്ന്‌ സുഖമായി മരിച്ചിട്ടുണ്ട്‌. ഇതൊരു ആത്മഹത്യയാകുന്നതെങ്ങിനെ…എല്ലാം സ്വയം മരണം.

കേരള സർക്കാരിന്റെ ഒരു കാര്യമേ….

Generated from archived content: news-july10.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here