ഇനി കോൺഗ്രസിൽ വസന്തകാലം ഃ ആന്റണി

കോൺഗ്രസ്‌ പാർട്ടിയിൽ ഇനി വസന്തകാലമാണ്‌ വരാൻ പോകുന്നതെന്ന്‌ മുഖ്യമന്ത്രി ഇ.കെ.ആന്റണി. കെ.പി.സി.സി പ്രസിഡന്റായി തെന്നല ബാലകൃഷ്ണപിളള എം.പി സ്ഥാനമേറ്റെടുത്ത വേളയിലാണ്‌ ആന്റണി ഇങ്ങനെ പറഞ്ഞത്‌. ഐ ഗ്രൂപ്പിൽ നിന്നും ആരും ചടങ്ങിൽ പങ്കെടുത്തില്ല.

മറുപുറംഃ- വസന്തകാലത്ത്‌ ചില തകരകൾ മുളക്കുമെന്നും ഒന്നു വെയിലേറ്റാൽ ഈ വക സാധനങ്ങൾ കരിഞ്ഞുവീഴുമെന്നും കരുണാകർജി പിറുപിറുത്തെന്ന്‌ ജനസംസാരം.

ഈ വസന്തകാലത്ത്‌ ആന്റണിയെ ചെവിയിൽ പൂവച്ചു നടത്തിക്കാനുളള സകല പണികളും നടത്തുമെന്ന ഐ ഗ്രൂപ്പു തീരുമാനം തെന്നലവസന്തത്തെ കഠോര വരൾച്ചക്കാലമാക്കുമെന്ന്‌ തീർച്ച….സ്വപ്നം കാണാൻ എന്നും ഒന്നാമൻ നമ്മുടെ മുഖ്യൻ.

Generated from archived content: news-july1.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here