നിർഭാഗ്യവശാൽ ഐ ഗ്രൂപ്പിൽ ചതിയൻ ചന്തുമാരുണ്ടായിരുന്നെന്നും, ഭാഗ്യവശാൽ അവരെല്ലാം പോയ്‌ക്കഴിഞ്ഞുവെന്നും കരുണാകരൻ. അതിനാൽ കൊണ്ടുനടന്ന ചാപ്പന്റെ കഥ ഞാനിവിടെ പറയുന്നില്ല. ഈ ചന്തുമാരെല്ലാം വഴിയാധാരമായി നടക്കുന്നത് നമ്മൾതന്നെ കാണും. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കരുണാകരൻ.
മറുപുറംഃ- “ചന്തു ചതിച്ച ചതിയാ പത്‌മജേ….” ഇനി ചന്തുമാർ ആരൊക്കെയെന്ന് ലിസ്‌റ്റിടണം. തോമാച്ചൻ, തേറമ്പിൽ…അങ്ങിനെ പോകുന്ന ലിസ്‌റ്റ് ഒടുവിൽ പാലുകൊടുത്ത കൈക്ക് തന്നെ കൊത്തിയ പുന്നാര മഹനും…
“മുരളിച്ചന്തുവിനെ തോൽപ്പിക്കാൻ ഇനി ആർക്കുമാവില്ലച്ഛാ…. മുരളിയെ തോൽപ്പിച്ചവരുണ്ട്…പണ്ട്…അപ്പനുമായി ചേർന്ന് കൊച്ചുപെങ്ങള് തോൽപ്പിച്ചു….കെ.പി.സി.സി പ്രസിഡന്റിന്റെ കഞ്ഞിയിൽ പാറ്റയിട്ട് വെറും മന്ദനാക്കി ചുറ്റുംനിന്ന കോൺഗ്രസുകാർ തോൽപ്പിച്ചു. ഒരു കാലത്ത് താൻ കാലുവരെ നക്കിക്കൊടുത്ത അന്തോണിയും തോൽപ്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ ഇനി മുരളിച്ചന്തുവിന് സമ്മതമില്ലച്ഛാ…ചന്തു പണിവേറെ നടത്തട്ടേ….നമസ്‌ക്കാർ….”
Generated from archived content: news-jan29.html