ഇന്ത്യൻ നിർമ്മിത വിദേശമദ്യങ്ങളുടെ നികുതിനിരക്ക് യുക്തിസഹമാക്കിയതോടെ 380 രൂപയ്‌ക്ക് മുകളിൽ വിലയുളള വിവിധ ഇനങ്ങളിൽപ്പെട്ട മദ്യങ്ങളുടെ വിലയിൽ കുറവുവരും. വിലകുറയുമ്പോൾ വിൽപ്പന വർദ്ധിക്കുകയും വരുമാനം കൂടുകയും ചെയ്യുമെന്ന് ബഡ്‌ജറ്റ് അവതരണം വ്യക്തമാക്കുന്നു. 100 കോടിരൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി ശങ്കരനാരായണൻ പറഞ്ഞു.
മറുപുറംഃ- ‘ജിമ്മും’ കരാട്ടയും നടത്തിയതുകൊണ്ട് കേരള സംസ്ഥാനം രക്ഷപ്പെടില്ലെന്ന് ശങ്കരനാരായണന് നേരത്തെ മനസ്സിലായതാണ്. കേരളം സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ ഇവിടുത്തെ നാട്ടുകാർ സർക്കാർവക ബിവറേജസ് വെളളം കുടിച്ച് നികുതി കൊടുക്കണം. ചാരായം നിർത്തി ഒരുപാട് ശാപം ഏറ്റുവാങ്ങിയ ആന്റണിയുടെ ഗതി ഏതായാലും ശങ്കരനാരായണന് ഉണ്ടാവില്ല. ഇനി മുന്തിയതുതന്നെ ജനങ്ങൾ അടിക്കട്ടെ….വൺഅപ്പും, തണ്ടറും ഔട്ട് വരട്ടെ ഗ്രീൻലേബലും സീസറും മറ്റും.
Generated from archived content: news-jan24.html